gnn24x7

ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌; വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്

0
284
gnn24x7

ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.  

വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5.30 വരെ 53.51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിൽ 62.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതാണ് ഡല്‍ഹിയിലെ ഏറ്റവും മികച്ച പോളിംഗ് നടന്ന മേഖല. 

മറ്റ് മേഖലകളിലെ വോട്ടിംഗ് ശതമാനം:

North East: 62.20 %
East Delhi: 56.08 %
Sout Delhi: 53.15 %
South West Delhi: 52.48 %
Central Delhi: 51.73 %
North West: 51. 53%

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here