gnn24x7

‘ഓസ്ട്രേലിയയിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും’, മോദി-ആന്തണി അൽബനീസ് ചർച്ച

0
203
gnn24x7

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അൽബനീസും ദില്ലിയില്‍ നയതന്ത്രതല ചർച്ച നടത്തി. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തിയത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് കരാർ കൈമാറ്റ ച‍ടങ്ങില്‍ മോദിയും അല്‍ബനീസും പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യൻ പൗരന്മാർക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ചർച്ചയില്‍ നരേന്ദ്രമോദി ഉന്നയിച്ചു.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായും മോദി പറഞ്ഞു. ആന്തണി അൽബനീസ് ഓസ്ട്രേലിയയിലേക്ക് മോദിയെ ക്ഷണിച്ചു. സാമ്പത്തിക രംഗത്തെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ആഗോള സുരക്ഷ സംബന്ധിച്ചും ചർച്ച നടന്നു. ധാതു കൈമാറ്റ രംഗത്തെ സഹകരണം വർധിപ്പിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here