gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഉപയോഗിച്ച് കോണ്‍ഗ്രസ്; മുന്നില്‍ നിന്ന് നയിച്ച് പ്രിയങ്ക ഗാന്ധി

0
228
gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഭഗവദ് ഗീതയിലെ മറ്റ് കഥാപാത്രങ്ങളെയും ഉപയോഗിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയവാദത്തിനെതിരെ കോണ്‍ഗ്രസിന്റെ മറുപടിയായിട്ടാണ് ഇവരെ ഉദാഹരിച്ചു കൊണ്ടുള്ള ആക്രമണം.

‘മോദിജി, ഭഗവാന്‍ രാമന്‍ തന്റെ വില്ല് കുലച്ചത് ലങ്കയിലെ ജനങ്ങള്‍ക്കെതിരെയല്ല പക്ഷെ അവിടത്തെ ക്രൂരനായ, നിലപാടില്ലാത്തെ രാജാവിനെതിരെയായിരുന്നു. ബാലിയെ രാമന്‍ കൊലപ്പെടുത്തി, അത് കിഷ്‌കന്ദയിലെ ജനങ്ങള്‍ക്കെതിരെയായിരുന്നില്ല ആ പോരാട്ടം. ബാലിക്കെതിരെയായിരുന്നു. നിങ്ങളുടെ വിഘടനവാദ അജണ്ടക്കെതിരെയുള്ള പോരാട്ടം പാര്‍ലമെന്റിനെതിരെയല്ല. അത് വിഘടന തലവനെതിരെയാണ്’ ചത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ ട്വീറ്റ് ആണിത്.

കോണ്‍ഗ്രസടക്കമുള്ള കക്ഷികളുടെ പ്രതിഷേധം പാര്‍ലമെന്റിനെതിരെയാണ് എന്ന മോദിയുടെ വാക്കുകള്‍ക്കെതിരെയായിരുന്നു ഈ ട്വീറ്റ്. കര്‍ണാടകയിലെത്തിയപ്പോഴായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഭഗവദ് ഗീതയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമര്‍ശനം നടത്തിയത്. പകരം വീട്ടും എന്ന യോഗിയുടെ പ്രയോഗത്തിനെതിരെയാണ് പ്രിയങ്ക വിമര്‍ശനം നടത്തിയത്.

ഇന്ത്യ രാമന്റെയും കൃഷ്ണന്റെയും നാടാണ്. കരുണയുടെ സന്ദേശമാണ് അവര്‍ പ്രചരിപ്പിച്ചതെന്നാണ് യോഗിയുടെ പ്രതികാര പ്രയോഗത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞത്. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് യുദ്ധം ചെയ്യാന്‍ പറഞ്ഞത് സത്യത്തിനും മതത്തിനും വേണ്ടിയാണെന്നും അല്ലാതെ പ്രതികാരം നടത്തുന്നതിനും വേണ്ടിയ്യല്ല എന്ന് യോഗി ആദിത്യനാഥിനെ പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി മറ്റ് അവസരങ്ങളിലും ഗീതയെ ഉദാഹരിച്ച് നിരവധി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മറ്റ് നേതാക്കളും സമാന അഭിപ്രായങ്ങള്‍ നടത്തിയിരുന്നു.

രാജ്യ വ്യാപകമായി പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം രൂപം കൊണ്ടപ്പോള്‍ അതിനെ മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here