gnn24x7

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കും

0
198
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കും. ഫെബ്രുവരി 8 നാണ് ദല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദല്‍ഹിയില്‍ നിന്നും ആദ്യഘട്ടത്തില്‍ 10 ശതമാനം സീറ്റായിരുന്നു കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമമായി നാല് സീറ്റ് പ്രഖ്യാപിക്കുകയായിരുന്നു. ബുരാരി, കിരാരി, പലം, ഉത്തം നഗര്‍ സീറ്റുകളിലാണ് ആര്‍.ജെ.ഡി മത്സരിക്കുന്നത്.

നാല് സീറ്റുകളിലായി 39-40 വരെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയട്ടുണ്ടെന്നും ഇതില്‍ നിന്നും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച്ച പ്രഖ്യാപിക്കുമെന്നും ആര്‍.ജെ.ഡി നേതാവും രാജ്യസഭാ എം.പിയുമായ എം.പി മനോജ് പറഞ്ഞു.

കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം സംസ്ഥാനത്ത് ആംആദ്മിക്ക് വലിയ വെല്ലിവിളിയായിരിക്കുമെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു.

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തിയ കോണ്‍ഗ്രസ് ആദ്യമായാണ് സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇവിടെ മത്സരിക്കുന്നത്.

കോണ്‍ഗ്രസ് ഒരിക്കലും ആംആദ്മിപാര്‍ട്ടിയെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടും മറ്റ് സമകാലിക വിഷയങ്ങളിലും ആംആദ്മിയുടെ മൗനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here