അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്.വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവിരം.
മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുമ്പ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും എന്നാണ് അറിയുന്നത്.
നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു.
ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് അക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍. അന്തര്‍വാഹിനികള്‍ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളില്‍ ഒന്നാണ് കെ-4. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിഒ- 5 ആണ് മറ്റൊന്ന്.
അന്തർവാഹിനികളിൽ നിന്നുള്ള ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്.