gnn24x7

കോവിഡ് 19; ഡല്‍ഹിയില്‍ മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് കെജ്രിവാൾ

0
145
gnn24x7

ന്യൂഡൽഹി: മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ് രാജ്യ തലസ്ഥാനത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 മരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പുതുതായി 7486 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷമായി. അതെ സമയം കോവിഡ് വ്യാപനവും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിയ്ക്കുകയാണ്.

കോവിഡ് ബാധിച്ച് 7943 പേരാണ് ഡൽഹിയിൽ മരിച്ചത്. രോഗബാധിതര്‍ വർധിക്കുന്ന സാഹചര്യത്തിൽ 45 ഡോക്ടർമാരെയും 160 മെഡിക്കൽ ജീവനക്കാരെയും അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് എത്തിച്ചിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകൾക്ക് 50 പേരെ പങ്കെടുക്കാവു എന്ന ഉത്തരവും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here