gnn24x7

ഓബാമയ്ക്ക് എതിരെ ഉത്തര്‍പ്രദേശിലെ അഭിഭാഷകന്റെ സിവില്‍ കേസ്

0
208
gnn24x7

ഉത്തര്‍പ്രദേശ്: അമേരിക്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന ബാരക് ഓബാമയുടെ പുസ്തകമായ ” ദി പ്രോമിസ്ഡ് ലാന്‍ഡ്” നെതിരെ ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മകനായ രാഹുല്‍ ഗാന്ധിയെയും മുന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയും വളരെ മോശമായി പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നുവെന്നാണ് ആരോപണം.

പുസ്തകത്തിലെ പരാമര്‍ശം ഈ വ്യക്തിത്വങ്ങനെ ബഹുമാനിക്കുന്നവര്‍ക്കും അവരെ പിന്തുടര്‍ന്നുവരുന്നവര്‍ക്കും ഒട്ടം സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു കേസിലെ ഇതിവൃത്തം. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷനിലെ ഇന്ത്യയിലെ ദേശീയ പ്രസിഡണ്ട് കൂടിയായ ഗ്യാന്‍ പ്രകാശ് ആണ് ഈ പരാമര്‍ശം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. ലാല്‍ഗഞ്ചിലെ സിവില്‍ കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഇത് ഭാരതത്തിന് അവഹേളിക്കുന്നതിന് തുല്ല്യമാണെന്നും പരമധികാരത്തെ കുത്തിനോവിക്കുന്നതുമാണെന്നാണ് അഭിഭാഷകരുടെ കണ്ടെത്തല്‍.

ഈ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ക്കും ലക്ഷകണക്കിന് അനുയായികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഇത് വായിച്ച് ഇഷ്ടപ്പെടാത്ത അവരുടെ അനുയായികള്‍ പ്രകോപിതരായി വലിയ പ്രകടനങ്ങളും പ്രക്ഷേഭങ്ങളും നടത്തിയ അത് വലിയ അഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. ഓബാമയുടെ രാഷ്ട്രീയ ജീവിത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിലെ പ്രധാന ആശയം. അതില്‍ ഒരു തരം നിര്‍വ്വികാരമയ ധാര്‍മികമൂല്യമുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിങ്് എന്നാണ് ഓബാമ എടുത്തു പറഞ്ഞത്. എന്നാല്‍ മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിനിവേശമോ അഭിരുചിയോ ഇല്ലാത്ത വ്യക്തിയാണ് രാഹുല്‍ ഗാന്ധി എന്നു പറഞ്ഞാണ് അവഹേളിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here