gnn24x7

ഇന്ത്യയിൽ വിമാനയാത്രയ്ക്ക് മാസ്ക് നിർബന്ധമാക്കി

0
324
gnn24x7

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും യാത്രക്കാർക്കെതിരേ യാത്രാ വിലക്ക് ഏർപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു.

മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാൾ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. വിമാനത്താവളത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാർക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.

നേരത്തെ, മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാൾ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താൻ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here