ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു.
ഇന്ന് പുലര്‍ച്ചെ 2:40 ഓടെയാണ് സംഭവം. മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 35 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുകയാണ്.മൂന്നുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്ന് തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേയ്ക്ക് പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.