gnn24x7

ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്

0
228
gnn24x7

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.

സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്‌. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 

ജാമിയ മിലിയ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.  വെടിവെപ്പിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.

ഇതിനിടയില്‍ പ്രക്ഷോഭം നടന്ന രണ്ട് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി.

പകരം ഇടക്കാല ചുമതല നല്‍കി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷിനെ നിയമിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നടപടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here