gnn24x7

ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിന് സഹായവുമായി ജർമ്മൻ സർക്കാർ രംഗത്ത്

0
183
gnn24x7

ബർലിൻ: ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിന് സഹായവുമായി ജർമ്മൻ സർക്കാർ രംഗത്ത്. 460 ദശലക്ഷം യൂറോയുടെ സഹായ പദ്ധതിയാണ് വികസന മന്ത്രി ജെർഡ് മുള്ളർ പ്രഖ്യാപിച്ചത്. ഇതിനു പുറമേ മൂന്നു ലക്ഷത്തി മുപ്പതിനായിരം കോവിഡ് 19 ടെസ്റ്റ് കിറ്റുകളും ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആറു ലക്ഷം പ്രത്യേക സുരക്ഷാ കവചങ്ങളും ഇന്ത്യയ്ക്ക് നൽകും.

ജർമനി പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഇന്ത്യയ്ക്ക് ഉടൻ കൈമാറുമെന്ന് മന്ത്രി മുള്ളർ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കയുയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമനിയിൽ കോവിഡ് വ്യാപനം കൂടുന്നു

ജർമനിയിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹിന്റേതാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1630 പേർക്കാണ് ജർമനിയിൽ കോവിഡ് ബാധിച്ചത്. ആകെ ജർമനിയിൽ 17, 700 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. കോവിഡ് മൂലം ജർമനിയിൽ ഇതിനകം 9347 പേർ മരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here