gnn24x7

ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിൽ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി

0
312
gnn24x7

ഹരിയാന: ഹരിയാനയില്‍ പാനിപട്ട് ജില്ലയിലെ റിഷ്പൂർ ഗ്രാമത്തിൽ 35 കാരിയായ യുവതിയെ ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ വളരെ ചെറുതും ദുർഗന്ധവുമുള്ള ടോയ്‌ലറ്റിൽ നിന്ന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച രക്ഷപ്പെടുത്തി.

ആദ്യം യുവതിയെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷം ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. ഒരു സ്ത്രീയെ ഭര്‍ത്താവ് പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തെത്തിയത്.

യുവതിയുടെ മാനസിക നില തകരാറാണെന്നാണ് ഭർത്താവ് പറയുന്നത്. “അവൾ മാനസികമായി അസ്ഥിരയായിരുന്നു. ഞങ്ങൾ അവളോട് പുറത്ത് ഇരിക്കാൻ ആവശ്യപ്പെടുന്നു, പക്ഷേ അവൾ അവിടെ ഇരിക്കുന്നില്ല. ഞങ്ങൾ അവളെ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോയി, പക്ഷേ അവളുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു.

ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.

gnn24x7