gnn24x7

രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നു; ആരോഗ്യമേഖല ആശങ്കയില്‍

0
203
gnn24x7

ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. അമ്പതോളം ഡോക്ടര്‍മാര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
ഡല്‍ഹിയില്‍ തന്നെ നാലു ഡോക്ടര്‍മാര്‍ക്ക് വൈറസ് പിടിപെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെടുന്നതിന്റെസ വാര്‍ത്തകള്‍ രാജ്യത്തിന്റെവ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്നുണ്ട്.

മതിയായ സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് ഇത്തരത്തില്‍ രോഗം ബാധിക്കുന്നതിനു പ്രധാന കാരണമായി ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. മാസ്‌ക്കുകള്‍ക്ക് ഏറെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഒപ്പം ഗൗണുകളും കൈയുറകളുമടക്കം രോഗം പടരാതിരിക്കാനുള്ള ഉപകരണങ്ങളും പല ആശുപത്രികളിലും ലഭ്യമല്ല. പ്രതികൂല അവസ്ഥയിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ മേഖലയിലെ മറ്റു ജീവനക്കാരും.

രാജ്യത്തെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നതെന്ന് എയിംസിലെ റസിഡന്റ്യ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്യ ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാന്‍ പോലും പലരും ഭയപ്പെടുകയാണെന്നും ശ്രീനിവാസ് പറയുന്നു.

കൊറോണ രോഗത്തെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്നു യുദ്ധം ചെയ്യുന്നവരാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും. അവരുടെ സുരക്ഷയെക്കുറിച്ച് രാജ്യം കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണമെന്നും നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ശ്രീനിവാസ് രാജ്കുമാര്‍ ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here