gnn24x7

ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു

0
187
gnn24x7

ബീജിംഗ്: ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു. രാജ്യത്ത് പൊട്ടി പുറപ്പെട്ട കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. സ്റ്റേറ്റ് കൗൺസിൽ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

“സ്റ്റേറ്റ് കൗൺസിൽ ശനിയാഴ്ച ദേശീയ ദുഃഖാചരണമായി ആചരിക്കുകയാണ്. കോവിഡ് 19 മഹാമാരിയിൽ ജീവൻ
നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനു വേണ്ടിയാണ് അത്. രാജ്യത്ത് മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ” – പ്രസ്താവനയിൽ സ്റ്റേറ്റ് കൗൺസിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച ചൈനയിൽ 29 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ പുതിയതായി
റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ 870 ആണ്.”ദേശീയ ഹെൽത്ത് കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് 31 പ്രവിശ്യകളിൽ നിന്നായി 81, 620 പേർക്കാണ് പുതിയ കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചത്. ഇതിൽ 2, 322 പേർ സുഖം പ്രാപിച്ചു. 76, 571 പേർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയി. 1727 പേർ ഇപ്പോഴും അസുഖ ബാധിതരായി തുടരുന്നു. ഇതിൽ തന്നെ 379 പേർ ഗുരുതരാവസ്ഥയിലാണ്” – പ്രസ്താവനയിൽ കമ്മീഷൻ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയിൽ പുതിയ കൊറോണ വൈറസ് കേസുകളൊന്നും
റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് 19 നെ ഒരു പകർച്ചവ്യാധിയായി മാർച്ച് 11ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here