gnn24x7

ജി20 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം

0
96
gnn24x7

ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താൻ അനുമതി. അതും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമാണ് ആദ്യം ഈ സൗകര്യം ലഭിക്കുക. പതിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഇന്ത്യയിൽ ഇലക്ട്രോണിക് പണമിടപാടിന് ഉപയോഗിക്കുന്ന ജനപ്രിയമായ സേവനമാണ് യുപിഐ. വഴിയോര കച്ചവടക്കാർ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ഇന്ന് യുപിഐ ഇടപാടുകൾക്കുള്ള സൗകര്യമുണ്ട്. ഡിസംബറിൽ യുപിഐ പണമിടപാടുകൾ 12.82 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാനാവുമെന്ന് സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. സിംഗപൂർ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here