ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിൽ ആദ്യമായി സെമി ഫൈനലിൽ. ഓസ്ട്രേലിയയെ 1-0 ന് തകർത്താണ് ഇന്ത്യൻ ഹോക്കി ടീം ചരിത്രമെഴുതിയത്. ഗുര്‍ജിത്ത് കൗറാണ് ഇന്ത്യക്കായി വിജയഗോള്‍ നേടിയത്. വിജയത്തിന് പിന്നാലെ ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനവും ഉണ്ട്.
മൂന്ന് തവണ ജേതാക്കളായ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യൻ ടീം ഒളിമ്പിക്സിൽ ആദ്യമായി സെമി ഫൈനലിൽ കടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പുരുഷ ടീമും സെമിയിലെത്തിയിരുന്നു.
ഇതിനു മുമ്പ് 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയിരുന്നു, 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനത്തും.






































