gnn24x7

രാജ്യസഭാ തെരെഞ്ഞെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്

0
185
gnn24x7

ബെംഗളൂരു: രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച ശേഷിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

2019 ലോക്‌സഭാ ഇലക്ഷന് മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഖാര്‍ഗെ. മഹാരാഷ്ട്ര എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഖാര്‍ഗെ.

സംസ്ഥാനത്തെ നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 19നാണ് നടക്കുക. ജൂണ്‍ 9നുള്ളിലാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ടത്.

ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജൂണ്‍ 19ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇത് ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കടുപ്പമേറിയതാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here