gnn24x7

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍

0
149
gnn24x7

ജിയോ പ്ലാറ്റ്ഫോമിലൂടെ കൈവരിച്ച വന്‍ നിക്ഷേപ സമാഹരണത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. നിലവിലെ പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, മുകേഷ് അംബാനിയുടെ ആസ്തി 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, 58 ദിവസത്തിനുള്ളില്‍ ആര്‍ഐഎല്‍ 15 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചതിലൂടെ. ഒറാക്കിളിലെ ലാറി എലിസണെയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റെന്‍കോര്‍ട്ട് മേയേഴ്‌സിനെയും മറികടന്നാണ് അംബാനി ഒമ്പതാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 5.8 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ ചേര്‍ത്തു. 160 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ് (112 ബില്യണ്‍ ഡോളര്‍), മാര്‍ക്ക് സക്കര്‍ബര്‍ഗ് (90 ബില്യണ്‍ ഡോളര്‍), വാര്‍ണര്‍ ബഫെറ്റ് (71.5 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ബ്ലൂംബെര്‍ഗ് പട്ടികയില്‍ മുന്നിലുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഉടമസ്ഥാവകാശമുള്ള ആര്‍ഐഎല്ലില്‍ 42 ശതമാനം ഓഹരി വിഹിതം അംബാനിയുടെ കൈവശമുണ്ട്. 2021 മാര്‍ച്ചിലെ സമയപരിധിക്ക് മുമ്പായി കമ്പനി അറ്റ കടബാധ്യതയില്ലാത്തതായെന്ന അംബാനിയുടെ പ്രസ്താവനയെത്തുടര്‍ന്ന് വെള്ളിയാഴ്ച ബിഎസ്ഇയില്‍ ആര്‍ഐഎല്‍  ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,788.60 രൂപയിലെത്തി. ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 150 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 11 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിലമതിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ആര്‍ഐഎല്‍ മാറി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here