gnn24x7

അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന നാണയ തുട്ട് പുറത്തെടുത്തു

0
178
gnn24x7

ബർലിൻ: ജർമനിയിൽ ബേൺഡ് ബെർഗർ എന്ന അറുപത്തിനാലുകാരന്റെ ശ്വാസകോശത്തിൽ കഴിഞ്ഞ നാലു മാസം കുടുങ്ങി കിടന്ന യൂറോയുടെ ഒരു സെന്റിന്റെ നാണയത്തുട്ട് വിദഗ്ധമായി പുറത്തെടുത്തു. ജർമൻ നഗരമായ ഹമ്മിലാണ് സംഭവം.

വിട്ടുമാറാത്ത ചുമയും ശ്വാസ തടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് എക്സ്റെ പരിശോധനയ്ക്കു വിധേയനായപ്പോഴാണ്.

ഒരു നാണയ തുട്ട് ഈ ജർമൻ വയോധകന്റെ ശ്വാസകോശത്തിൽ കുടുങ്ങി  കിടക്കുന്നതു ഡോക്ടർമാർ കണ്ടെത്തിയത്. ഡോക്ടർമാരുടെ ചോദ്യത്തിൽ നാലു മാസം മുൻപ് അബദ്ധവശാൽ ഒരു സെന്റ് നാണയം വിഴുങ്ങിയ കാര്യം ഈ വയോധികൻ ഓർത്തെടുത്തു. സംഭവം നടന്ന ഉടനെ കൂട്ടുകാരൻ പിറകിൽ കൊട്ടുകയും ചെയ്തു. പിന്നീട് മറ്റുള്ള കുഴപ്പങ്ങളും ഇയാൾക്ക് അനുഭവപ്പെട്ടില്ല.

നാണയം അടുത്ത ദിവസം തന്നെ വിസ്ർജ്ജനം വഴി പുറത്ത് പോയി എന്ന് വയോധകൻ കരുതിയെന്ന് ഡോക്ടർമാരോട് പറഞ്ഞു.ഡോ. മാർക്കസിന്റെ നേതൃത്വത്തിൽ ശ്വാസകോശത്തിൽ പ്രത്യേക ഉപകരണം കടത്തി നാണയം പുറത്തെടുത്തു. ബ്രോഞ്ചോ സ്ക്കോപ്പിയിലൂടെ പുറത്തെടുത്ത നാണയം ഡോ. മാർക്കസ് മാധ്യമ പ്രവർത്തകരുടെ മുമ്പിൽ പ്രദർശിപ്പിച്ചു. ശ്വാസകോശത്തിലെ ദ്രാവകം മൂലം നാണയ തുട്ട്  ദ്രവിച്ച രീതിയിൽ കാണപ്പെട്ടു.

ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോ. മാർക്കസ് മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here