gnn24x7

കറൻസി നോട്ടുകളിലെ ഗാന്ധി ചിത്രം മാറ്റില്ല : ആർബിഐ

0
120
gnn24x7

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തിൽ ഒരു നിർദേശവും മുന്നിൽ വന്നിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.

കറൻസി നോട്ടുകളിൽ ടാഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഔദ്യോഗികമായ വിശദീകരണം വന്നിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

എന്നാൽ ഈ ചിത്രങ്ങളടങ്ങിയനോട്ടുകളുടെ അച്ചടിക്കുള അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടില്ല എന്നുംവാർത്തകൾ പുറത്തുവന്നിരുന്നു.ഇതോടെയാണ് ഗാന്ധിജിയുടെ ചിത്രംഒഴിവാക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾഉയർന്നത്.

കളനോട്ടുകൾ തടയാൻ കൂടുതൽ വാട്ടർമാർക്ക് ചെയ്ത് നൽകണമെന്ന് റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റു നേതാക്കളുടെ കൂടി ചിത്രങ്ങൾ വാട്ടർമാർക്ക് ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ ആലോചിക്കുന്നത്.ഡോളറിൽ വിവിധ അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രമുള്ല മാതൃകയിൽ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ രൂപയിലും വേണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ ശുപാർശ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here