gnn24x7

ലൈംഗിക പീഡന കേസ്: അതിജീവിതയുടെ വിസ്താരം ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം- സുപ്രീം കോടതി

0
162
gnn24x7

ന്യൂഡൽഹി: ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക്ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികൾ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ജെ ബി പർഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. അതിജീവിത മൊഴി നൽകുമ്പോൾ പ്രതിയെ കാണാതെയിരിക്കാൻ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്ക്രീൻ വയ്ക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അതിന് സാധിക്കുന്നില്ലങ്കിൽ

പ്രതിയോട് കോടതി മുറിക്ക് പുറത്ത് നിൽക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. അതിജീവിതയ്ക്ക് വിചാരണ നടപടികൾ കഠിനമാകരുത്. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here