gnn24x7

കോവിഡ് പ്രതിരോധത്തിന് പ്രോട്ടോക്കോളുമായി കേന്ദ്രഗവണ്‍മെന്റ്

0
214
gnn24x7

ന്യൂഡല്‍ഹി: ആയുര്‍വേദത്തിന്റെയും യോഗയുടെയും സഹായത്തോടെ കോവിഡ് 19 പ്രതിരോധം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേകം ചികിത്സാ രീതികള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം നടപടി ക്രമങ്ങള്‍ ജനങ്ങളുടെ പ്രതിരോധ സ്ഥിതി പതിന്‍മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്നും പറ്റിയാല്‍ എല്ലാ വിഭാഗക്കാരും ഇത് പിന്തുടരണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

യോഗയും ആയുര്‍വേദവും നമ്മള്‍ പിന്തുടരുന്നതോടെ ശാരീരിക പ്രതിരോധ ശക്തി പതിന്‍മടങ്ങായി വര്‍ദ്ധിക്കുമെന്നും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ഇതു സൂചിപ്പിക്കുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ നടപടി ക്രമങ്ങളില്‍ ചിലത്:

കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍കൊള്ളുക. കൂടാതെ ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ കൊളളുന്നതും നല്ലതാണ്. എപ്പോഴും ചൂടുവെള്ളം മാത്രം കുടിക്കുക. കൂടാതെ ഇഞ്ചി, മല്ലി, ജീരകം എന്നിവ ഇട്ടുതിളപ്പിച്ച വെള്ളവും കുടിക്കാവുന്നതാണ്. എന്നാല്‍ കോവിഡിന്റെ ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പനി, ശരീരവേദന, തലവേദന എന്നിവയ്ക്ക് നാഗരാദി കഷായം 20 മില്ലി വീതം ദിവസവും രണ്ടുനേരം കഴിക്കുക. നല്ല ചുമ തോന്നുകയാണെങ്കില്‍ സിതാപലാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക. എന്നാല്‍ നാവിന് രുചിയില്ലായ്മ, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ വ്യോഷാദി വടി ഒന്നോ രണ്ടോ ഗുളിക ചവച്ചാല്‍ മതിയാകും. ശരീര തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ തിര്‍ച്ഛയായും 10 ഗ്രാം ച്യവനപ്രാശം ചൂടുവെള്ളത്തിലോ, പാലിലോ ഒപ്പം ചേര്‍ത്ത് ദിവസം ഒരു നേരം കഴിക്കുകയും വേണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here