gnn24x7

മാര്‍ച്ച് 31നു ശേഷം വിറ്റ ബി.എസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതിയുടെ ഉത്തരവ്.

0
227
gnn24x7

മാര്‍ച്ച് 31നു ശേഷം വിറ്റ ബി.എസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതിയുടെ ഉത്തരവ്. ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ മാര്‍ച്ച് 27-ലെ ഉത്തരവ് പിന്‍വലിച്ചു.

മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ്4 പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും ഏപ്രില്‍ ഒന്നു വരെയായിരുന്നു സമയപരിധി.അനുമതി നല്‍കിയത് 1.05 ലക്ഷം ബി.എസ്.4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നെങ്കിലും 2.55 ലക്ഷം വിറ്റതായി സുപ്രീം കോടതി കണ്ടെത്തി.

കോവിഡ് അടച്ചിടലിനുശേഷം 10 ദിവസം കൂടി ബി.എസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് വാഹന ഡീലര്‍മാര്‍ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തി പിന്‍വലിച്ചത്.2020 മാര്‍ച്ച് 31 നു ശേഷം പുതിയ മലിനീകരണ മാനദണ്ഡമായ ബി.എസ്.6 പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും അനുമതിയുണ്ടായിരുന്നുള്ളൂവെങ്കിലും അടച്ചിടല്‍ കാരണം 10 ദിവസത്തേക്കു കൂടി ഇളവു നല്‍കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here