gnn24x7

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
403
gnn24x7

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 മുതൽ ആരംഭിക്കുമെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്‌റ്റോറേജുൾ സജ്ജമാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

കൂടാതെ 37 വിതരണ കേന്ദ്രങ്ങളും, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെ നാല് പ്രധാന സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ കോവിഷീൽഡ് വാക്സിനുകളുടെ അഞ്ചു കോടി ഡോസുകളും, ഇതിനൊപ്പം കോ​വാ​ക്സി​ന്‍റെ ഒ​രു കോ​ടി ഡോ​സു​ക​ളുമാണ് വി​ത​ര​ണ​ത്തി​ന് സജ്ജമാക്കിയിട്ടുള്ളത്. അതേസമയം കേരളം അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വേണമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

gnn24x7