മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിറക്കി

0
36

കൊച്ചി: മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ജസ്റ്റിസ് സി.എസ്. ഡയസ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹ മോചനത്തില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ചൂണ്ടിക്കാണിച്ച് ഫയല്‍ ചെയ്ത ഒരുപാട് ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്.

മുസ്ലീം വിവാഹ വിയോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാൻ കഴിയുകയുള്ളൂവെന്നും അവരുടെ സ്വകാര്യ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ അവകാശമില്ലെന്നും വിധിച്ച ഒരൊറ്റ ജഡ്ജിയുടെ വിധി കോടതി അസാധുവാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here