gnn24x7

പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ല: ഹൈക്കോടതി

0
150
gnn24x7

ന്യൂഡല്‍ഹി: പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് ട്വിറ്ററിന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥർക്കും കോടതി നിർദേശം നൽകി.

രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സമയപരിധി ട്വിറ്ററിന് സ്വന്തമായി നിശ്ചയിക്കാനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഒരു സമയപരിധി കോടതിയെ അറിയിക്കാന്‍ ട്വിറ്റര്‍ തയ്യാറായി. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ടു ദിവസം മുന്‍പ് നിയമിച്ചതായും ജൂലായ് 11ന് ഉള്ളില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെയും രണ്ടാഴ്ചയ്ക്കുള്ളിൽ ഇടക്കാല നോഡല്‍ ഉദ്യോഗസ്ഥനെയും നിയമിക്കുമെന്നും ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here