gnn24x7

കോയമ്പത്തൂർ ബസ് അപകടം; കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു

0
207
gnn24x7

കോയമ്പത്തൂര്‍: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഡ്രൈവര്‍ ഹേമരാജനെതിരെയാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ്‌ചെയ്യും.

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് അപകടത്തിനിടയാക്കിയ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുകയായിരുന്നു ലോറി. ഡ്രൈവിങ്ങിനിടെ തന്റെ ശ്രദ്ധ നഷ്ടപ്പെട്ടതായും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ തെന്നുമാണ്. ഹേമരാജിന്റെ മൊഴി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. അടിയന്തര സഹായമായി 2 ലക്ഷം രൂപ ഉടന്‍ കൈമാറുമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്. മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ ധനസഹായവും നല്‍കും. കെ.എസ്.ആര്‍.സിയുടെ ഇന്‍ഷൂറന്‍സ് തുകയാണിത്.

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട 19 പേരും മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്.

48 പേരുമായി ബംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here