gnn24x7

തൊഴിലന്വേഷകർക്ക് ആശ്വാസവാർത്ത; ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം ഒഴിവുകളിലേക്ക് നിയമനം ഉടന്‍…!

0
218
gnn24x7

ലക്നൗ: തൊഴിലന്വേഷകരുടെ പറുദീസയായി ഉത്തര്‍ പ്രദേശ്‌ മാറുന്നു, വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന  ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍…!!

വിവിധ തസ്തികകളിലായി 3 ലക്ഷം തൊഴിലവസരങ്ങളാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ഒഴിവുകള്‍ നികത്താനുള്ള കണക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ നിയമനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറു മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കണം. ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറുപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ വകുപ്പുകളിലായി ഉത്തര്‍ പ്രദേശ്‌  സര്‍ക്കാര്‍ 37,97,09 പേര്‍ക്കാണ് നിയമനം നല്‍കിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ 31,661 സഹ അദ്ധ്യാപകരുടെ നിയമന പ്രക്രിയ പൂർത്തിയാക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം യോഗി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം ഏറെ ശ്ലാഖനീയമാണ്. ഏറ്റവും വലുതും കൂടുതല്‍ ജനസാന്ദ്രതയേറിയതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. തൊഴിലിനായി അന്യ സംസ്ഥാന ങ്ങളെ ആശ്രയിക്കുന്നവരില്‍ ഏറിയ പങ്കും ഉത്തര്‍ പ്രദേശില്‍ നിന്നുതന്നെ. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here