gnn24x7

അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി വോട്ടിങ്; മാര്‍ച്ച് 10ന് വോട്ടെണ്ണല്‍

0
456
gnn24x7

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല.

ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

നിലവിലെ കോവിഡ് സാഹചര്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന. വിലുലമായ കോവിഡ് മാര്‍ഗരേഗ നല്‍കും. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ നടത്തണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here