gnn24x7

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ധന ടാങ്കറിലുണ്ടായിരുന്നത് 24 ഇന്ത്യക്കാർ 

0
26
gnn24x7

മസ്കറ്റ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. 

അതേസമയം, ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. തിരിച്ചടിയായി ഇറാൻ തലസ്ഥാനമായ ടെഹറാനിലും മറ്റു പ്രധാന നഗരങ്ങളിലും ഇസ്രയേൽ പോർ വിമാനങ്ങൾ മിസൈലാക്രമണം നടത്തി.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7