gnn24x7

നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു.

0
150
gnn24x7

നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് കൊഷോബ് ഗ്രാമത്തിലും മറ്റ് ഗ്രാമീണ സമൂഹങ്ങളിലും കൊലപാതകം നടന്നത്. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു സംഘം അക്രമികള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ വെടിയുതിര്‍ത്തത്.

“ഈ ക്രൂരവും വിവേകശൂന്യവുമായ പ്രവൃത്തിയിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെടുന്നു.”എഡ്വേർഡ് കലോൺ പറഞ്ഞു. ഐ‌എസ്‌ അനുബന്ധ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ഐ‌എസ്‌ഡബ്ല്യുഎപി) ഈ പ്രദേശത്ത് കൂടുതൽ സജീവമാണെന്ന് ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനലിസ്റ്റ് ബുലാമ ബുക്കാർത്തി അറിയിച്ചു.

നൈജീരിയയിൽ കർഷകരുടെ കൂട്ടക്കൊല വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നൈജീരിയയിലെ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കൂടുതല്‍ സിവിലിയന്‍ ജോയിന്റ് ടാസ്‌ക് ഫോഴ്‌സുകളെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here