gnn24x7

ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍

0
180
gnn24x7

സാന്‍ ഫ്രാന്‍സിസ്‌കോ: യു.എസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍.

രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്‍ഡ്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന 59 കാരിയായ ജാന ജമ്പ്, ആണ് ’60 മിനിറ്റ് ‘ടിവി ഷോയില്‍ ഇത് വെളിപ്പെടുത്തിയത്.

‘എനിക്ക് ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയും, ഈ സംഖ്യ ഇതിലും കൂടുതലാണ്, പക്ഷേ കുറഞ്ഞത് 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ” ജംപ് പറഞ്ഞു, ആറ് ആമസോണ്‍ ജീവനക്കാര്‍ കൊവിഡ് മൂലം മരിച്ചതായും അവര്‍ പറഞ്ഞു.

മാരകമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാല് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നുണ്ട്.

യു.എസിലുടനീളമുള്ള സ്ഥലങ്ങളില്‍ കൊവിഡ് പോസിറ്റീവ്  ആകുന്ന ആമസോണ്‍ ജീവനക്കാരുടെ കണക്ക് ജംപ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യു.എസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വൈറസ് പാന്‍ഡെമിക് സമയത്ത് 175,000 പേരെ കൂടി നിയമിച്ചതായി അടുത്തിടെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here