gnn24x7

നേപ്പാള്‍ അതിര്‍ത്തി മേഖലയിലും ചൈനീസ് സൈനികര്‍ കടന്നു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്

0
237
gnn24x7

കാഠ്മണ്ഡു:  ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം  രൂക്ഷമായ അവസരത്തില്‍ അയല്‍ രാജ്യമായ നേപ്പാള്‍  ചൈനയുമായി കൂടുതല്‍  നയതന്ത്ര സൗഹൃദം  ഊട്ടിയുറപ്പിച്ചിരുന്നു…

ചൈന യുടെ ഒത്താശയോടെ  നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി   പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയും അന്താരാഷ്ട്ര വേദികളില്‍ അത് ചര്‍ച്ചാവിഷയമാക്കുകയും ചെയ്തിരുന്നു.  ഒലിയുടെ നടപടിയ്ക്ക് ചൈനയാണ് പിന്തുണ നല്‍കുന്നതെന്ന് നേപ്പാള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ആരോപിച്ചിരുന്നു.

എന്നാല്‍, തങ്ങളെ  ഏറ്റവും അടുത്ത സുഹൃദ് രാജ്യമെന്ന് കരുതുന്ന  നേപ്പാളിനേയും ചൈന  വെറുതെ വിട്ടില്ല. ചൈനീസ്-നേപ്പാള്‍ അതിര്‍ത്തി മേഖലയിലും ചൈനീസ് സൈനികര്‍ കടന്നു കയറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്. 

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ഹുംലയിലെ ലാപ്ച്ചാലിമി മേഖലയിലാണ്  ചൈന കൈയ്യേറ്റം നടത്തിയിരിയ്ക്കുന്നത്.  ഈ പ്രദേശങ്ങളില്‍ ചൈന നിരവധി  ബഹുനില കെട്ടിടങ്ങള്‍ പണിതതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം നേപ്പാള്‍ കൈയ്യേറി പണിതുയര്‍ത്തിയിരിയ്ക്കുന്നത്.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് കൈയ്യേറ്റം നടന്നിരിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 30നും സെപ്റ്റംബര്‍  9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്. ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.

അതിര്‍ത്തി പങ്കിടുന്ന  നേപ്പാള്‍ ഗ്രാമങ്ങള്‍ ചൈന കൈയ്യടക്കിയതായി നേരത്തേ തന്നെ റിപ്പോര്‍ട്ട്  ഉണ്ടായിരുന്നു. ഇവിടെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതായും മാധ്യമങ്ങളുടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍,  ചൈനയുടെ കൈയേറ്റ ശ്രമങ്ങള്‍  പുറംലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
 
എന്നാല്‍, ഈ വിഷയത്തില്‍ നേപ്പാള്‍  മൗനം പാലിക്കുകയാണ്.  തങ്ങളുടെ പ്രദേശത്ത്   ചൈനീസ് സൈനികര്‍ നടത്തിയ  കൈയ്യേറ്റത്തെ  കുറിച്ച്‌ സംസാരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതിന്‍റെ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പെയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക് മുന്‍പില്‍ അടുത്ത  പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ചൈന എത്തിയിരിയ്ക്കുന്നത്… ഇന്ത്യയെ  മാറ്റി നിര്‍ത്തി ചൈനയുമായി സ്ഥാപിച്ചെടുത്ത സൗഹൃദം നേപ്പാളിന് വന്‍ വിനയായി മാറിയിരിക്കുകയാണ്…

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here