gnn24x7

എട്ട് എംപിമാരെ പുറത്താക്കി

0
191
gnn24x7

ന്യൂഡൽഹി: ഞായറാഴ്ച രാജ്യസഭയിൽ കാർഷിക ബില്ലിനെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിനുതന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലാണ് ആണ് ഇന്നലെ പാർലമെൻറിൽ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് അതിയായ ഖേദം ഉണ്ടെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡു പ്രസ്താവിച്ചു.

പലരും അവരവരുടെ സ്ഥാനമാനങ്ങൾ പോലും ഓർക്കാതെയാണ് വളരെ മോശമായ രീതിയിൽ പാർലമെൻറിൽ പെരുമാറിയത്. രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ച പ്രവർത്തിയിൽ എളമരം കരീം, കെ കെ രാഗേഷ്, ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, റിപ്ൺ ബോറ, സയ്യിദ് നാസർ ഹുസൈൻ, രാജു ശാസ്തവ്, ഡോള െസൺ തുടങ്ങിയ എട്ടോളം വരുന്ന എംപിമാരെ ആണ് ഒരാഴ്ച കാലത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവരുടെ സ്വഭാവം തികച്ചും അപലപനീയം ആയതുകൊണ്ടാണ് ഒരാഴ്ച കാലത്തേക്ക് സഭയിൽനിന്ന് പുറത്താക്കേണ്ടി വന്നതെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യനായിഡു പ്രസ്താവിച്ചു. ഈ സസ്പെൻഷൻ ലഭിച്ചതോടുകൂടി എം പിമാർ സമ്മേളനത്തിന് മുഴുവൻ കാലയളവിലും സസ്പെൻഷനിൽ ആയിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here