gnn24x7

കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് ഡോ. മാര്‍ക് മല്ലിഗന്‍.

0
244
gnn24x7

കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് മല്ലിഗന്‍. ‘വര്‍ഷങ്ങളെടുത്ത് ചെയ്യേണ്ട കാര്യമാണ് നമ്മള്‍ മാസങ്ങള്‍ക്കുള്ളില്‍ ചെയ്യുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലെ വാക്‌സിന്‍ സെന്റര്‍ ഡയരക്ടറാണ് ഇദ്ദേഹം. മരുന്ന കമ്പനികളായ Pfizer onc, biontech se എന്നിവയുമായി ചേര്‍ന്ന് വാക്‌സിന്‍ പരീക്ഷണം നടത്തി വരികയാണ് ഇദ്ദേഹം.

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ കൊവിഡ് പരീക്ഷണം നടത്താനിരിക്കെയാണ് ഡോക്ടറുടെ പരാമര്‍ശം.വാക്‌സിന്‍ ഫലപ്രദവും ശരീരത്തില്‍ സ്വീകരിക്കപ്പെടുമോ എന്നും ആന്റി ബോഡി ഉല്‍പാദിപ്പിക്കുമോ എന്നും ആദ്യം ഞങ്ങള്‍ക്കറിയണം.ഇത് കൊവിഡില്‍ നിന്നും സംരക്ഷണം നല്‍കുമോ എന്നതാണ് അടുത്ത ചോദ്യം അതിനു കുറച്ചു മാസങ്ങളെടുക്കും. കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ഈ വര്‍ഷമവസാനമോ അടുത്ത വര്‍ഷം ആദ്യമോ എടുക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here