gnn24x7

ദേശീയ ഗാന ബില്ലിനെതിരെ ഹോംങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു

0
169
gnn24x7

ബിജിംങ്: ദേശീയ ഗാന ബില്ലിനെതിരെ ഹോംങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ പ്രതിഷേധിച്ചത്.

240 ഓളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായാണ് ചൈനീസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, ഹോങ്കോങിനൊപ്പം നില്‍ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

ബില്‍ നിയമമായാല്‍ ചൈനയുടെ ദേശീയ ഗാനമായ ‘മാര്‍ച്ച് ഓഫ് വളണ്ടിയേഴ്‌സി’നെ അപമാനിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാകും.

ദേശീയ ഗാനത്തെ പരസ്യയോ മനഃപൂര്‍വ്വമോ വളച്ചൊടിച്ചൊടിക്കുന്നതും അവഹേളിക്കുന്നതും മൂന്ന് വര്‍ഷംവരെ പിഴശിക്ഷയ്ക്കും കാരണമാകും.

ദേശീയ ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഹോങ്കോങിലെ വിദ്യാര്‍ത്ഥികളില്‍ ദേശിയഗാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സ്‌കൂളുകളില്‍ ദേശിയ ഗാനം ആലപിക്കണമെന്നും ബില്ലില്‍ പറയുന്നു.

2017ല്‍ ബീജിങില്‍ സമാനമായ നിയമം നടപ്പാക്കിയിരുന്നു.

ദേശീയ ഗാന ബില്‍ നടപ്പാക്കാനുള്ള ആദ്യ നടപടി നടന്നത് 2019ല്‍ ആണ്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here