gnn24x7

പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ഇമ്രാന്‍ ഖാന്‍

0
223
gnn24x7

ലാഹോര്‍: പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക്-ഇ-ഇന്‍സാന്‍ പാര്‍ട്ടിയിലെ ലാഹോറിലെ ജനറല്‍ സെക്രട്ടറിയെയാണ് ഇമ്രാന്‍ ഖാന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മിയാന്‍ അക്രം ഉസ്മാന്‍ എന്ന പാര്‍ട്ടി നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പതിച്ചതിന്റെ പേരിലാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്കെതിരാണ് പോസ്റ്ററിലെ പരാമര്‍ശം എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ഫെബ്രുവരി 5 ലെ കശ്മീര്‍ ഐക്യധാര്‍ഡ്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനില്‍ ഉടനീളം ഉയര്‍ന്ന പോസ്റ്ററുകളിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

ഹിന്ദുക്കളോട് വാക്കുകള്‍ കൊണ്ടല്ല സംസാരിക്കേണ്ടത്, സൈന്യത്തെ ഉപയോഗിച്ചാണ് എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.

ഇതേ തുടര്‍ന്ന് വന്‍ വിമര്‍ശനമാണ് പാകിസ്താനില്‍ ഉസ്മാനെതിരെയും പാര്‍ട്ടിക്കെതിരെയും വന്നത്. സംഭവം വിവാദമായതോടെ ഇദ്ദേഹം മാപ്പു പറയുകയും ചെയ്തു.

പ്രിന്റിംഗില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്നാണ് ഉസ്മാന്റെ വാദം. പോസ്റ്ററില്‍ മോദി എന്നു വരേണ്ടിടത്ത് ഹിന്ദു എന്ന് അബന്ധ വശാല്‍ പ്രിന്റ് ചെയ്ത് വന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഉസ്മാന്റെ പോസ്റ്റര്‍ പരാര്‍ശത്തെ പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അപലപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സമാനമായ രീതിയില്‍ ഹിന്ദു മതക്കാരെ അപകീര്‍ത്തി പ്പെടുത്തിയ പഞ്ചാബ് സാംസ്‌കാരിക മന്ത്രി ഫയസുല്‍ ഹസ്സന്‍ ചോഹാനെ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here