gnn24x7

ഇന്ത്യ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യം

0
173
gnn24x7

ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക്  നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ എടുത്തത് ഇന്ത്യയിലാണ്. ഇത് ലോകരാഷ്ട്രങ്ങളെ പോലും ഞെട്ടിച്ചുകളഞ്ഞു. രണ്ട് ദിവസം കൊണ്ട് 2.24 ലക്ഷം പേരാണ് ഇന്ത്യയിൽ വാക്സിനേഷൻ സ്വീകരിച്ചത്.

എന്നാൽ ഇതിൽ മൂന്നു പേർക്ക് മാത്രമാണ് വളരെ നേരിയ പാർശ്വഫലങ്ങൾ കാണിച്ചത്. കുറച്ചുപേർക്ക് പനിയും ചുമയും ഛർദ്ദിയും അനുഭവപ്പെട്ടു. മിക്കവരും പ്രാഥമിക ചികിത്സ ആശുപത്രിയിൽ നിന്ന് നേടി തിരിച്ചു വീടുകളിലേക്ക് പോയി. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. എന്നാൽ ആഴ്ചയിൽ നാല് ദിവസം വാക്സിനേഷനുകൾ എടുക്കണമെന്ന് എന്ന് കേന്ദ്ര ഗവൺമെൻറ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളും ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞിട്ടുണ്ട്.

ഞായറാഴ്ച ഉൾപ്പെടെ രണ്ട് ദിവസം കൊണ്ട് ആറു സംസ്ഥാനങ്ങളിൽ നിന്നായി 17,000 ത്തില്‍ കൂടുതല്‍ പേർ വാക്സിനേഷനുകൾ സ്വീകരിച്ചുകഴിഞ്ഞു. കേരളത്തിലും ഇന്നലെ വാക്സിനേഷൻ നിരവധി പേർക്ക് നൽകുകയുണ്ടായി. കേരളത്തിലെ ഒരു വ്യക്തികൾക്കും ഇതിനകം ഒരുതരത്തിലുള്ള ദേഹ അസ്വാസ്ഥ്യങ്ങളോ പാർശ്വഫലങ്ങളോ റിപ്പോർട്ട് ചെയ്തതായി അറിവില്ല.
മിക്ക സംസ്ഥാനങ്ങളും വാക്സിനേഷനുകൾ തുടർന്ന് നൽകുവാനുള്ള തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര സർക്കാർ ആഴ്ചയിൽ ആറു ദിവസവും വാക്സിനേഷനുകൾ നൽകാനുള്ള പദ്ധതികൾക്ക് കേന്ദ്രത്തോട് അനുമതി ചോദിച്ചു.

സംസ്ഥാനത്തെ വ്യാപകമായ കോവിഡ്‌ പശ്ചാത്തലം മുൻനിർത്തിയാണ് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേരളത്തിലും ഏഴുദിവസവും വാക്സിനേഷനുകൾ നൽകാനുള്ള പദ്ധതികൾ കേരള സർക്കാർ ആസൂത്രണം ചെയ്യുന്നു.

ReplyForward
gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here