gnn24x7

ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 141 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

0
219
gnn24x7

തെഹ്‌രാന്‍: ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 141 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2898 ആയി. ഒപ്പം 24 മണിക്കൂറിനുള്ളില്‍ 3111 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 3703 പേരുടെ നില ഗുരതരമാണെന്നും മന്ത്രാലയം അറിയിച്ചു.

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3111 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ രോഗബാധിതരില്‍ 3703 പേരുടെ നില ഗുരുതരമാണ്,’ ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി പറഞ്ഞു.

44606 പേര്‍ക്കാണ് ഇറാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി നിര്‍ദ്ദേശിച്ചു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇറാന്‍ നഗരങ്ങളില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ്-19 സുരക്ഷയുടെ ഭാഗമായി മിക്ക രാജ്യങ്ങളും പൂര്‍ണമായി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇറാനില്‍ ചിലയിടങ്ങള്‍ മാത്രമാണ് പൂര്‍ണമായി അടച്ചിട്ടത്. കൊവിഡ്-19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടയുള്ള നടപടികളിലേക്ക് പോവുമ്പോള്‍ ഇറാന് പൂര്‍ണമായും അത് നടപ്പിലാക്കാന്‍ പറ്റുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനു പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെ കൊവിഡ്-19 കാരണം പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഇറാന്‍ സാമ്പത്തികമായി തകരാനുള്ള സാധ്യതയുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here