gnn24x7

ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്

0
139
gnn24x7

കെയ്‌റോ: ലെബനനിലെ ബെയറൂട്ട് തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പെട്ട ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഈജിപ്ത്. ഈജിപ്തിലെ പിരമിഡുകള്‍ക്ക് മേല്‍ ലെബനനന്റെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാണ്. ഈജിപ്ത് ഐക്യദാര്‍ഢ്യമറിയിച്ചത്.

ഈജിപ്ത് ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഇതിന്റെ ഫോട്ടോകള്‍ പുറത്തു വിട്ടത്. സ്‌ഫോടനത്തില്‍ അപകടം പറ്റിയവര്‍ക്കാക്കായി ബെയ്‌റൂട്ടില്‍ തങ്ങള്‍ ഒരു ഫീല്‍ഡ് ആശുപത്രി തുറന്നിട്ടുണ്ടെന്നാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

ഈജിപ്തിനൊപ്പം ദുബായും ലെബനന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദുബായിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ബില്‍ഡിംഗായ ബുര്‍ജ് ഖലീഫയിലും ടുണീഷ്യയിലെ ക്ലോക്ക് ടവറിലും ലെബനന്‍ പതാക തെളിഞ്ഞു.

ചൊവാഴ്ചയാണ് ബെയ്‌റൂട്ട് തുറമുഖ നഗരത്തില്‍ വമ്പന്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെയ്റൂട്ട് തുറമുഖ നഗരത്തിലെ ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here