gnn24x7

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

0
206
gnn24x7

ബീജിങ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനുടെയാണ് ഷി യുടെ നിര്‍ദ്ദേശം. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് യുദ്ധസന്നദ്ധതയോടെ കരുതിയിരിക്കാനാണ് നിര്‍ദ്ദേശം. പ്രത്യേകം ഒരു സാഹചര്യം എടുത്തുപറയാതെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

തത്ക്ഷണം ഫലപ്രദമായി ഏത് തരത്തിലുള്ള ദുര്‍ഘടമായ അവസ്ഥ നേരിടാന്‍ തയ്യാറായിരിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സൈന്യത്തിന് നിര്‍ദ്ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here