gnn24x7

ചൈനയില്‍ നിന്ന് ശ്രീലങ്കൻ പതാക മാതൃകയില്‍ “ഡോർമാറ്റുകൾ” നിർമ്മിച്ചതിൽ പ്രതിഷേധം ശക്തം

0
212
gnn24x7

ചൈനയില്‍ നിന്ന് ശ്രീലങ്കൻ പതാക മാതൃകയില്‍ “ഡോർമാറ്റുകൾ” നിർമ്മിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ശ്രീലങ്കൻ പതാക മാതൃകയില്‍ നിർമ്മിച്ച “ഡോർമാറ്റുകൾ” വിൽക്കുന്ന പ്രശ്നം അയൽരാജ്യത്ത് ഒരു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനെ ഉയർത്തി. ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിയുമായും വാഷിംഗ്ടൺ ഡിസിയിലെ ശ്രീലങ്കൻ എംബസിയുമായും പ്രതിഷേധം ഉന്നയിച്ചു.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീലങ്കൻ എംബസിക്ക് പരസ്യ പ്ലാറ്റ്ഫോം ആമസോണുമായി ബന്ധപ്പെട്ട് തുടർനടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം ചൈനയും ശ്രീലങ്കയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് നിലനില്‍ക്കുന്നത്. നിരവധി നിര്‍മ്മാണ പ്രവൃത്തികൾ ശ്രീലങ്കയില്‍ ചൈന നടത്തിവരുന്നുണ്ട്. ശ്രീലങ്കയിലെ ഹമ്പത്തോഡ തുറമുഖം ചൈനയ്ക്ക് 2017ല്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത് വലിയ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here