gnn24x7

റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

0
157
gnn24x7

ബ്രസ്സൽസ്: റഷ്യൻ എണ്ണ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ഉപരോധങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ (ഇ.യു). യുക്രെയിനിലെ റഷ്യൻ അധിനിവേശം 100 ദിനം പിന്നിട്ട ഇന്നലെ തങ്ങളുടെ ഔദ്യോഗിക ജേർണലിലൂടെയാണ് റഷ്യൻ എണ്ണ ഉപരോധമുൾപ്പെടെയുളള നടപടികൾ ഇ.യു പുറത്തുവിട്ടത്.

റഷ്യയ്ക്ക് മേൽ ഇ.യു ഏർപ്പെടുത്തുന്ന ആറാം ഉപരോധ പാക്കേജാണിത്. ഇത് പ്രകാരം ഏകദേശം 90 ശതമാനം വരുന്ന റഷ്യൻ എണ്ണ ഇറക്കുമതി ഉത്പന്നങ്ങൾ ഈ വർഷം അവസാനത്തോടെ ഘട്ടം ഘട്ടമായി നിറുത്തലാക്കും.കൂടാതെ, ആഗോള സ്വിഫ്റ്റ് മെസേജിംഗ് സംവിധാനത്തിൽ നിന്ന് റഷ്യയുടെ സ്ബെർബാങ്കിന് ഇ.യു വിലക്കേർപ്പെടുത്തുകയും ചെയ്തു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന മുൻ ജിംനാസ്റ്റിക്സ് താരം അലിന കബേവയുടെ സ്വത്തുക്കൾ മരവിപ്പിച്ച ഇ.യു അലിനയെ വിസാ നിരോധന കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെയും സമാന നടപടി സ്വീകരിച്ചതായി ഇ.യു അറിയിച്ചു.

ഈ വർഷം അവസാനത്തോടെ കടൽമാർഗ്ഗമുള്ള റഷ്യൻ എണ്ണ ഇറക്കുമതികൾക്ക് 90 ശതമാനം ഉപരോധമേർപ്പെടുത്തുമെന്ന് ഇ.യു നേരത്തെ അറിയിച്ചിരുന്നു. തഅതേ സമയം, റഷ്യയ്ക്കെതിരെ തന്റെ രാജ്യം വിജയിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നൂറാം ദിനമായ ഇന്നലെ കീവിലെ പ്രസിഡൻഷ്യൽ ഓഫീസിന് മുന്നിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കിയുടെ പ്രതികരണം.

അതേ സമയം, റഷ്യയുമായി മൂന്ന് വർഷത്തെ പ്രകൃതിവാതക കരാറുണ്ടെന്ന് സെർബിയ അറിയിച്ചു. റൂബിളിൽ പണമടയ്ക്കുന്നില്ലെന്ന് കാട്ടി ഫിൻലൻഡിലേക്കുള്ള വാതക വിതരണം റഷ്യ നേരത്തെ നിറുത്തിയിരുന്നു.അതേ സമയം, റഷ്യയ്ക്കെതിരെ തന്റെ രാജ്യം വിജയിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നൂറാം ദിനമായ ഇന്നലെ കീവിലെ പ്രസിഡൻഷ്യൽ ഓഫീസിന് മുന്നിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വീഡിയോ സന്ദേശത്തിലാണ് സെലെൻസ്കിയുടെ പ്രതികരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here