gnn24x7

കൊറോണ വൈറസ്‌; ലോകത്തിലെ ഇതുവരെയുള്ള മരണ സംഖ്യ 7955

0
187
gnn24x7

ലണ്ടന്‍: കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊറോണയെ ചെറുക്കുന്നതിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ചൈന,അമേരിക്ക,ഇസ്രയേല്‍,ജര്‍മനി എന്നീ രാജ്യങ്ങളൊക്കെ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. അതേസമയം ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണ സംഖ്യ 7955 ആണ്,രോഗം ആദ്യമുണ്ടായ ചൈനയ്ക്ക് പുറത്തുള്ള രോഗ ബാധിതരുടെ എണ്ണം ഇപ്പോള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്. 165 രാജ്യങ്ങളില്‍ ഇതുവരെ രോഗം വ്യാപിച്ചിട്ടുണ്ട്.

ഇറ്റലി,സ്പെയിന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അതീവ ഗുരുതര സ്ഥിതിവിശേഷമാണ്. യുറോപ്പിലെ വന്‍ നഗരങ്ങളിലോക്കെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്കൂള്‍,ഓഫീസ്,ബാറുകള്‍,ഹോട്ടലുകള്‍ എന്നിവയൊക്കെ അടച്ചിട്ടിരിക്കുകയാണ്. രാജ്യങ്ങളൊക്കെ അതിര്‍ത്തികള്‍ അടയ്ക്കുകയും വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിരീക്ഷണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇറാന്‍,സൗദി അറേബ്യ,ഖത്തര്‍,ബെഹറിന്‍,ഒമാന്‍ എന്നീ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

യുറോപ്യന്‍ രാജ്യങ്ങളും യാത്രാവിലക്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ആഭ്യന്തര യാത്രകള്‍ക്കും കര്‍ശന നിയന്ത്രണം എര്‍പെടുടുത്തിയിരിക്കുകയാണ്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 1,98,426 ആണ്,അമേരിക്കയിലും വൈറസ്‌ ബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പത് സ്റ്റേറ്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ 108 ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here