തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. ഇതെ തുടർന്നാണ് കെ.അയ്യപ്പൻ ഹാജരാകുന്നത്.
കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടിസ് അയ്യപ്പന് നൽകിയപ്പോഴും,നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഹാജരാകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.