gnn24x7

ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നിന്നും 15 ലക്ഷം കോവിഷീല്‍ഡ് വാങ്ങുന്നു

0
131
pampally
pampally
gnn24x7

ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ അഭിമാന കോവിഡ് വൈറസ് വാക്‌സിനേഷനായ കോവിഷീല്‍ഡ് ദക്ഷിണാഫ്രിക്ക 15 ലക്ഷം ഡോസുകള്‍ വാങ്ങിക്കാന്‍ തയ്യാറാവുന്നു. ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനകയും ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് ആണ് ദക്ഷിണാഫ്രിക്ക വാങ്ങിക്കാന്‍ തീരുമാനിച്ചത്. അവരുടെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉടനെ ഇന്ത്യയുമായി കരാര്‍ ആക്കി കോവിഷീല്‍ഡ് വാങ്ങിക്കാന്‍ തീരുമാനമായത്.

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് തുടക്കത്തില്‍ 10 ലക്ഷം വാക്‌സിനേഷനുകളും തുടര്‍ന്ന് അടുത്ത മാസം 5 ലക്ഷം ഡോസുകളും വാങ്ങിക്കാനാണ് ഇന്ത്യയുമായി കരാര്‍ വ്യവസ്ഥയാകുവാന്‍ പോവുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയുടെ വാക്‌സിനേഷനില്‍ വിശ്വാസം അര്‍പ്പിച്ചത്. ബുധനാഴ്ച മാത്രം ദക്ഷിണാഫ്രിക്കയില്‍ 21,832 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here