gnn24x7

ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് വ്യോമസേനയുടെ സഹായത്തോടെ

0
200
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിനേഷനുകള്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വലിയ സഹായം നല്‍കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. പ്രത്യേകിച്ച് വാഹനത്തില്‍ മണിക്കൂറുകള്‍ യാത്ര ചെയ്ത് എത്താവുന്ന സ്ഥലങ്ങളില്‍ ഹെലികോപ്റ്ററുകള്‍, മറ്റു വിമാന സര്‍വ്വീസുകള്‍ ഉപയോഗിച്ച് വളരെ പെട്ടെന്നു തന്നെ വാക്‌സിനുകള്‍ എത്തിക്കാം.

ഇപ്പോള്‍ ഇന്ത്യയുടെ വ്യോമ സേനയുടെ സി-130 ജെ.എസ്., എ.എന്‍.-32 എന്നീ വിമാനങ്ങളും ഏതാനും ഹെലികോപ്റ്ററുകളുമാണ് ഇതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, മണിപ്പൂരിന്റെയും ആസാമിലെയും ഉള്‍പ്രദേശങ്ങള്‍, മേഘാലയ, ലഡാക്ക് തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ദീര്‍ഘദൂരം വാഹനങ്ങളില്‍ വാക്‌സിനേഷനുകള്‍ കൊണ്ടുപോവുന്നത് ഉചിതമല്ല.

കൂടാതെ പ്രത്യേകം ശീതോഷ്മത്തില്‍ വാക്‌സിനേഷന്‍ സൂക്ഷിക്കേണ്ടുന്നതും വലിയൊരു ഘടകമാണ്. വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പ്രത്യേകം കണ്ടയ്‌നറുകളില്‍ പാക് ചെയ്തായിരിക്കും വാക്‌സിനേഷനുകള്‍ എത്തിക്കുക. എന്നാല്‍ പല വലിയ നഗരങ്ങളിലും മറ്റു ഇതര സംസ്ഥാനങ്ങളിലും വാണിജ്യവ്യവസായത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here