gnn24x7

വരമ്പിൽ ചവിട്ടിയതിന് ആദിവാസി കുട്ടികളെ മർദിച്ച സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ

0
204
gnn24x7

വയനാട് നടവയലിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ. ശിശു സംരക്ഷണ ഓഫിസറോട് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ സ്കൂൾ അധികൃതർ കമ്മിഷന് പരാതി നൽകിയിരുന്നു.

നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികൾക്കാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മർദിച്ച് പരുക്കേൽപ്പിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.

ഇന്നലെ വൈകുന്നേരമാണ് മൂന്ന് കുട്ടികളെ അയൽവാസി രാധാകൃഷ്ണൻ ക്രൂരമായി മർദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചുഎന്നാരോപിച്ചായിരുന്നു മർദനം. കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. മർദനമേറ്റ കുട്ടികളിൽ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here