gnn24x7

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം – ആരോഗ്യമന്ത്രി

0
182
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. 

വൈറസ് നേരിടാന്‍ ആരോഗ്യ വകുപ്പ്​ സുസജ്​ജമാണെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 

തൃശൂര്‍ ജനറല്‍ ഹോസ്​പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്​തികരമാണ്​. 

ആശങ്കാജനകമായ അവസ്​ഥയിലല്ല വിദ്യാര്‍ഥിനിയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. ആദ്യമായാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സര്‍വ സജ്​ജീകരണങ്ങളോടെ സ്​ഥാപിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക്​ വിദ്യാര്‍ഥിനിയെ മാറ്റുമെന്നും ഈ കുട്ടിയടക്കം നാലുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയ൦ പരിശോധനയ്ക്കായി അയച്ചു കൊടുത്ത 20 പേരുടെ സാമ്പിളുകളില്‍ 15 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 806 പേരാണ്​ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്​. 10പേര്‍ ആശുപത്രിയിലും 796 പേര്‍ വീടുകളിലുമാണ്​ നിരീക്ഷണത്തിലുള്ളത്​.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here