gnn24x7

ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്

0
300
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

ജാമിയ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ജാമിയ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസറ്ററിനെതിരെയും മാര്‍ച്ച് സംഘടിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here